ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ വിഷം കലര്‍ത്തി;കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് നേതാക്കള്‍കാസര്‍കോട്: കാസര്‍കോട് ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ വിഷം കലര്‍ത്തിയെന്ന് ആരോപണം. ബിജെപി പ്രവര്‍ത്തകനായ എരോല്‍ കുണ്ടിലെ അനില്‍ കുമാറിന്റെ വീട്ടിലെ കിണറ്റിലാണ് വിഷം കലര്‍ത്തിയത്. രാവിലെ മാതാവ് കിണറ്റില്‍ നിന്നും വെള്ളമെടുത്തപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. വെള്ളത്തിന് നിറവ്യത്യാസവും രൂക്ഷ ഗന്ധവും അനുഭവപ്പെട്ടതായി ഇവര്‍ പറഞ്ഞു. സംഭവത്തില്‍ കുടുംബം ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. വെള്ളം പരിശോധനക്കയച്ചിട്ടുണ്ട്.
അതേസമയം, കിണറ്റില്‍ വിഷം കലര്‍ത്തി കുടുംബത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരെ കണ്ടെത്തി കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഇതിന് മുമ്പ് അനിലിന്റെ സ്‌കൂട്ടര്‍ കത്തിച്ച സംഭവത്തിലും ഇതുവരെ പ്രതികളെ കണ്ടെത്തിയിട്ടില്ലെന്നും ഇവരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top