ബിജെപി പുതിയ വിവാദത്തില്‍; ഉന്നാവോ എംപി സാക്ഷി മഹാരാജ് നിശാക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെ ബിജെപി എംഎല്‍എയായ കുല്‍ദീപ് സിങ് പീഡനക്കേസില്‍ പ്രതിയായതിന് തൊട്ട് പിന്നാലെ ബിജെപി പുതിയ വിവാദത്തില്‍.
ലഖ്‌നോവിലെ നിശാക്ലബ്ബ് സാക്ഷി മഹാരാജ് എംപി ഉദ്ഘാടനം ചെയ്തുവെന്ന വാര്‍ത്തയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുന്നത്. ബിജെപി നേതാവിന്റെ അടുത്ത ബന്ധുവിന്റേതാണെന്ന് പറയപ്പെടുന്ന ലെറ്റസ് മീറ്റ് എന്ന പേരിലുള്ള ക്ലബ്ബാണ് ഞായറാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍  ഉദ്ഘാടനം ചെയ്തത്. അലിഗഞ്ച് പ്രദേശത്തുള്ള ജീത് പ്ലാസയിലെ രണ്ടാം നിലയിലാണ് ക്ലബ്ബ്. സംഭവം വിവാദമായതോടെ സാക്ഷി മഹാരാജ് പോലിസില്‍ പരാതി നല്‍കി.  ഉദ്ഘാടനത്തിന് ക്ഷണിച്ച ബിജെപി ഭാരവാഹിക്കെതിരായാണ് പരാതി.

RELATED STORIES

Share it
Top