ബിജെപി പശുവിനെ രാഷ്ട്രീയ മൃഗമാക്കുന്നു : ബിനോയ് വിശ്വംകൊച്ചി: ബീഫിനെ ഒരു രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റിയതിലൂടെ പശുവിനെ രാഷ്ട്രീയമൃഗമാക്കി ചിത്രീകരിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവംഗം ബിനോയ് വിശ്വം. മനുഷ്യന്റെ ഭക്ഷണശീലത്തെ തന്നെ മാറ്റി മറിക്കുന്നതില്‍  ഭരണകൂടത്തിന്റെ  ഇടപെടലുകള്‍ പ്രമേയമാക്കി ഒരു കൂട്ടം യുവകലാകാരന്മാര്‍ തയ്യാറാക്കിയ മുനമ്പ്- ദി ടേസ്റ്റ് ഓഫ് ടെറര്‍’’ എന്ന ഹ്രസ്വചിത്രം പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദേഹം. കേന്ദ്രസര്‍ക്കാരിന്റേത് ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും ലംഘനമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top