ബിജെപി പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു

അരൂര്‍: അരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന  ഭിന്നശേഷിക്കാരുടെ ഗ്രാമ സഭ തടസപെടുത്തിയതിന് ബി ജെ പി അരൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെ പോലീസ്  അറസ്റ്റു ചെയ്തു. അരൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ,പഞ്ചായത്ത് ഭരണസമിതിയും നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ഇതില്‍ പ്രതിഷേധിച്ച് ബി. ജെ പി അരൂര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. അരൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ആഴ്ച നടന്ന ഭിന്നശേഷിക്കാരുടെ ഗ്രാമസഭ അലങ്കോലപ്പെടുത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. സംഘടനയില്‍ അംഗമായ ബി ജെ പി അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കുമാര്‍ ഗ്രാമസഭ നടത്തുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് അന്ന് ഗ്രാമസഭ തടസപ്പെട്ടിരുന്നു.
ഇതിനെതിരെ പഞ്ചായത്ത് അധികാരികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍  തിങ്കളാഴ്ച കൂടിയ പുതിയ ഭിന്നശേഷിക്കാരുടെ ഗ്രാമസഭയില്‍ പങ്കെടുക്കാന്‍ അരൂര്‍ പഞ്ചായത്തില്‍ എത്തിയ അജിത്തിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു കൊണ്ട് പോകുകയായിരുന്നു രാവിലെ എട്ടു മണിക്ക് തുടങ്ങിയ ഉപരോധം ഉച്ചവരെ നീണ്ടതോടെ  പ്രവര്‍ത്തകരെ  കുത്തിയതോട് സി ഐ യുടെ നേത്യത്വത്തിന്‍ എത്തിയ  പോലിസ് അറസ്റ്റു ചെയ്തു നീക്കി.

RELATED STORIES

Share it
Top