ബിജെപി നേതാവ് ഗോപാലകൃഷ്ണനെതിരെ പി.കെ.ശ്രീമതിയുടെ മാനനഷ്ടക്കേസ്കണ്ണൂര്‍: ചാനല്‍ ചര്‍ച്ചയ്ക്കിടെ അപകീര്‍ത്തികരമായ ആരോപണം നടത്തിയതിന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണനെതിരെ പി.കെ.ശ്രീമതി എംപി മാനനഷ്ടക്കേസ് നല്‍കി.
ആരോഗ്യമന്ത്രിയായിരിക്കെ പി കെ ശ്രീമതിയുടെ മകനും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേര്‍ന്നു മരുന്നുകമ്പനി നടത്തിയെന്നും ഈ കമ്പനിക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുവിതരണം ചെയ്യാനുള്ള കരാര്‍ നല്‍കിയെന്നും ഗോപാലകൃഷ്ണന്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ ആരോപണമുന്നയിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഗോപാലകൃഷ്ണന്‍ ആരോപണം പിന്‍വലിച്ചു മാപ്പുപറയണമെന്നാവശ്യപ്പെട്ടു പികെ ശ്രീമതി നേരത്തേ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിന്റെ തുടര്‍ നടപടിയായാണ് ഇപ്പോള്‍ കണ്ണൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ശ്രീമതിയുടെയും രണ്ടു സാക്ഷികളുടെയും മൊഴി കോടതി രേഖപ്പെടുത്തി. ഗോപാലകൃഷ്ണന്‍ ആരോപിച്ചതു പോലൊരു കമ്പനി രൂപീകരിച്ചിട്ടില്ലെന്നാണ് ശ്രീമതി വ്യക്തമാക്കിയത്.

RELATED STORIES

Share it
Top