ബിജെപി നേതാവില്‍ നിന്ന് പീഡനം: സഭയില്‍ പൊട്ടിക്കരഞ്ഞ് ബിജെപിയുടെ വനിതാ എംഎല്‍എ

ഭോപ്പാല്‍: തന്നേയും കുടംബത്തേയും ബിജെപിയുടെ മുതിര്‍ന്ന നേതാവ് നിരന്തരം ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് നിയമസഭയില്‍ പൊട്ടിക്കരഞ്ഞ് ബിജെപിയുടെ തന്നെ വനിതാ എംഎല്‍എ. നീലം അഭയ് മിശ്രയാണ് മധ്യപ്രദേശ് നിയമസഭയില്‍ പൊട്ടിക്കരഞ്ഞത്. രേവ ജില്ലയിലെ സിമരിയ മണ്ഡലത്തെ പ്രതിനിധാനം ചെയ്യന്ന ബിജെപി എംഎല്‍എ ആണ് അഭയ് മിശ്ര. പ്രമുഖ ബിജെപി നേതാവിന്റെ ഖനനത്തിനെതിരെ പ്രതികരിച്ചതിന് തനിക്കെതിരേ രവ ജില്ലാ പോലിസ് കള്ളക്കേസ് എടുക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഇ



തോടെ എംഎല്‍എയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.ഭരണക്ഷിയായ എംഎല്‍എയ്ക്കു തന്നെ ഈയവസ്ഥയാണെങ്കില്‍ സാധാരണക്കാരുടെ ദുരവസ്ഥയെക്കുറിച്ച് സങ്കല്‍പ്പിക്കാവുന്നതേയുള്ളുവെന്ന് കോണ്‍ഗ്രസ് പറഞ്ഞു. നീലത്തിനും കുടംബത്തിനും സംരക്ഷണം നല്‍കുമെന്നും പോലിസ് തലവനുമായി സംസാരിക്കുമെന്നും ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ്ങ് അറിയിച്ചു.എന്നിട്ടും സഭയുടെ നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന എംഎല്‍എയെ പിന്തുണച്ച് നാല് വനിതാ എംഎല്‍എമാര്‍ കൂടിയെത്തി.തുടര്‍ന്ന് സ്പീക്കര്‍ സഭ പിരിച്ച് വിടുകയായിരുന്നു

RELATED STORIES

Share it
Top