ബിജെപി നേതാവിന്റെ വീടിനു നേരെ ബോംബേറ്

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി നേതാവിന്റെ വീടിനു നേരെ ബോംബേറ്. ബിജെപി ജില്ലാ പ്രസിഡന്റ് സി ആര്‍ നന്ദകുമാറിന്റെ വീടിന് നേരെയാണ് ബുധനാഴ്ച പുലര്‍ച്ചെ ബോംബേറുണ്ടായത്. മസാകലിപാളയം റോഡിലെ രാമലക്ഷ്മി നഗറിലെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ബോംബേറില്‍ വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറ് ഭാഗികമായി തകര്‍ന്നു.നന്ദകുമാറിന്റെ പരാതയില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കാറില്‍ ഇന്ധനമൊഴിച്ചശേഷം പിന്നീട്  ബോംബെറിയുകായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ അഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ കെ പെരിയയ്യ പറഞ്ഞു. അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും എത്രയും വേഗം പ്രതികളെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് ഏഴിന് വികെകെ മേനോന്‍ റോഡിലെ ബിജെപിയുടെ ജില്ലാ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് തന്റെ വീടിന് നേരെയുണ്ടായ ബോംബേറെന്ന് നന്ദകുമാര്‍ ആരോപിച്ചു.

RELATED STORIES

Share it
Top