ബിജെപി നേതാക്കള്‍ വിടുവായത്തം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മോദി

ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ വിടുവായത്തം പറയുന്നതില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ബിമെജപി എംപിമാരും എംഎല്‍എമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിക്കവേയാണ് മോദിയുടെ നിര്‍ദേശം.
കഠ്‌വ കൊലപാതകമടക്കം രാജ്യത്ത് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്ന സംഭവങ്ങളില്‍ പ്രതിഷേധം തുടരുന്നതിനിടെ ബിജെപി നേതാക്കള്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. വിഷയങ്ങള്‍ വിശകലനം ചെയ്യാന്‍ കഴിവുള്ള സാമൂഹിക ശാസ്ത്രജ്ഞരെന്നു ഭാവിച്ച് ചെയ്യുന്ന അബദ്ധങ്ങളിലൂടെ മാധ്യമങ്ങള്‍ക്ക് മസാല നല്‍കുകയാണെന്ന് മോദി ബിജെപി നേതാക്കളോട് പറഞ്ഞു.

RELATED STORIES

Share it
Top