ബിജെപി നേതാക്കളെ തള്ളി ഒ രാജഗോപാല്‍തിരുവനന്തപുരം: പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്കെതിരേ നടത്തിയ വിമര്‍ശനം തള്ളി ഒ രാജഗോപാല്‍ എംഎല്‍എ. ഗവര്‍ണര്‍ രാജി വയ്ക്കണമെന്ന നേതാക്കളുടെ പ്രസ്താവന യുവാക്കളുടെ വികാര പ്രകടനമായി മാത്രം കണ്ടാല്‍ മതിയെന്ന് രാജഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കുകയായിരുന്നു. ഗവര്‍ണറെ വിമര്‍ശിക്കുന്ന നയമല്ല ബി.ജെ.പിയുടേതെന്നും ഒ രാജഗോപാല്‍ പറഞ്ഞു. അതേസമയം, സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ആര്‍.എസ്.എസ് എന്ന് മുദ്ര കുത്തുന്ന രീതിയാണ് നിലവില്‍ കേരളത്തിലുള്ളതെന്നും ഒ രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.[related]

RELATED STORIES

Share it
Top