ബിജെപി നടപ്പാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ വര്‍ഗീയ അജണ്ടകളെ സംബന്ധിച്ച് പൊതുസമൂഹം ജാഗ്രത പാലിക്കണം: എസ് ഡിപിഐപാലക്കാട്: ചിറ്റൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഇഫ്ത്താര്‍ സംഗമം അലങ്കോലമാക്കാന്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്റെ നേതൃത്വത്തില്‍ നടന്ന ശ്രമം സംഘപരിവാരത്തിന്റെ വര്‍ഗീയ വല്‍ക്കരണ ശ്രമങ്ങള്‍  പൊതു സമൂഹത്തെ എത്രത്തോളം അലോസരപ്പെടുത്തുന്നു എന്നതിന്റെ  നേര്‍ ചിത്രമാണന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നോമ്പനുഷ്ഠിച്ചത് സ്വന്തം ഇഷ്ട്ടപ്രകാരമാണ്. അധ്യാപകരിലും ഒരു വലിയ ശതമാനം നോമ്പനുഷ്ഠിച്ചിട്ടുണ്ടായിരുന്നു. എത്ര പേര്‍ക്ക് നോമ്പുണ്ട് എന്ന കാര്യം അധ്യാപകരോ ബന്ധപ്പെട്ടവരോ അന്വേഷിച്ചിട്ടു പോലുമില്ലെന്ന് പ്രിന്‍സിപ്പല്‍ രാജീവ് വ്യക്തമാക്കുന്നു. എന്നാല്‍, ഒരു മണിക്കൂറോളം അധ്യാപകരോട് സംസാരിച്ചിട്ടും വിശ്വാസത്തിലെടുക്കാന്‍ തയ്യാറാവാതെ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് നോമ്പ് പിടിപ്പിച്ചു എന്നാരോപിച്ചായിരുന്നു ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചത്. നോമ്പനുഷ്ഠിച്ചത് സ്വന്തം ഇഷ്ട്ടപ്രകാരമാണങ്കില്‍ പോലും സംഘപരിവാരത്തിന്റെ അനുമതി വേണമെന്ന കടുത്ത അസഹിഷ്ണുതയാണ് ബിജെപിയുടെ ഹീന ശ്രമത്തിലൂടെ പ്രകടമാവുന്നത്. സ്‌കൂള്‍ അധികൃതര്‍ ഇതിനെതിരേ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറാവണം. ബിജെപി നടപ്പാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ വര്‍ഗീയ അജണ്ടകളെ സംബന്ധിച്ച് പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top