ബിജെപി തേരോട്ടത്തിനിടയിലും വിജയക്കൊടി നാട്ടി മൂന്നു മലയാളികള്‍
kasim kzm2018-05-16T08:47:55+05:30
അബ്ദുര്‍റഹ്മാന്‍ ആലൂര്
മംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച മൂന്നു മലയാളി എംഎല്‍എമാരും വീണ്ടും വിജയിച്ചു. കര്‍ണാടക മന്ത്രിമാരായ യു ടി ഖാദര്‍, കെ ജെ ജോര്‍ജ് എന്നിവരും എന്‍ എ ഹാരിസ് എംഎല്‍എയുമാണ് വീണ്ടും നിയമസഭയിലെത്തിയത്.
സൗത്ത് കനറ ജില്ലയില്‍ കോണ്‍ഗ്രസ്സിന് കനത്ത പരാജയം നേരിട്ടപ്പോഴും ഉള്ളാള്‍ ഉള്‍കൊള്ളുന്ന മംഗളൂരു നിയമസഭാ മണ്ഡലത്തില്‍ നിന്നു ഭക്ഷ്യമന്ത്രി യു ടി ഖാദര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തീരദേശമേഖലയായ മംഗളൂരു ഉള്‍ക്കൊള്ളുന്ന എട്ടു നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് മംഗളൂരുവാണ്. നേരത്തെ ഉള്ളാള്‍ നിയമസഭാ മണ്ഡലമായിരുന്ന ഇവിടെ യു ടി ഖാദറിന്റെ പിതാവ് പരേതനായ യു ടി ഫരീദ് സ്ഥിരമായി വിജയിച്ചിരുന്നു. യു ടി ഖാദര്‍ മൂന്നാംതവണയാണ് ഇവിടെ നിന്നു തിരഞ്ഞെടുക്കപ്പെടുന്നത്.
ഇദ്ദേഹത്തിന്റെ മാതാവ് കാസര്‍കോട് ഉപ്പള കുന്നില്‍ സ്വദേശിനിയും ഭാര്യ ലമീസ കാസര്‍കോട് മേല്‍പ്പറമ്പ് സ്വദേശിനിയുമാണ്. ഏക മകള്‍ ഹവ്വനസീമ കാസര്‍കോട് അടുക്കത്തുബയലില്‍ മജ്ലിസ് അറബിക് കോളജില്‍ നിന്ന് ഹാഫിള് ബിരുദം കരസ്ഥമാക്കിയിരുന്നു.
ബംഗളൂരു ശാന്തിനഗര്‍ മണ്ഡലത്തില്‍ മൂന്നാം തവണയും വിജയിച്ച എന്‍ എ ഹാരിസ് കാസര്‍കോട് കീഴൂര്‍ സ്വദേശിയാണ്. ഭദ്രാവതി മുനിസിപ്പല്‍ കോര്പറേഷന് ചെയര്‍മാനായിരുന്ന വ്യവസായി എന്‍ എ മുഹമ്മദ് നാലപ്പാടിന്റെ മകനാണ്. ബംഗളൂരുവില്‍ വ്യവസായിയും.
കോട്ടയം ചിങ്ങവനം സ്വദേശിയായ കേലചന്ദ്ര ജോസഫ് ജോര്‍ജ് എന്ന കെ ജെ ജോര്‍ജ് സര്‍വജ്ഞനഗര്‍ മണ്ഡലത്തില്‍ നിന്നാണു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ കര്‍ണാടക ആഭ്യന്തരമന്ത്രിയായിരുന്നു. നിലവില്‍ ബംഗളൂരു ഡവപ്മെന്റ് ആന്റ് ടൗണ്‍ പ്ലാനിങ് മന്ത്രിയായിരുന്നു. നേരത്തെ ഒരു പോലിസ് ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. ഭാര്യ: സുജ. മക്കള്‍: രനിത ജോര്‍ജ്, രജ ജോര്‍ജ്.