ബിജെപി തന്നെ വര്‍ഗീയമായി ലക്ഷ്യംവയ്ക്കുന്നു:ജിഗ്നേഷ് മേവാനി

അഹ്മദാബാദ്: 50,000 രൂപയുടെ ചെക്ക് സ്വീകരിച്ചതിന്റെ പേരില്‍ ബിജെപി തന്നെ വര്‍ഗീയമായി ലക്ഷ്യംവയ്ക്കുകയാണെന്നു പ്രമുഖ ദലിത് നേതാവ് ജിഗ്നേഷ് മേവാനി. എസ്ഡിപിഐയില്‍ നിന്ന് 50,000 രൂപയുടെ ചെക്ക് സ്വീകരിച്ചതിനാണു ബിജെപി തന്നെ വര്‍ഗീയമായി ലക്ഷ്യംവയ്ക്കുന്നത്. വികസന ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞുമാറി വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണു ബിജെപിയെന്നും പിടിഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മേവാനി അഭിപ്രായപ്പെട്ടു. 50,000 രൂപയുടെ ചെക്ക് മാത്രമാണ് തനിക്കു നല്‍കിയത്. ഇതു സംബന്ധിച്ചാണോ, അമിത് ഷായുടെ മകന്‍ ജയ്ഷായുടെ സമ്പാദ്യം 16,000 മടങ്ങ് വര്‍ധിച്ചതിനാണോ ഒരാള്‍ ചോദ്യം ഉന്നയിക്കേണ്ടതെന്നു മേവാനി ചോദിച്ചു. സംഭാവന കൈപ്പറ്റിയതിന്റെ പേരില്‍ അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ മേവാനിക്കെതിരേ വ്യാപകമായ പ്രചാരണം നടത്തുന്നതിനിടെയാണ് പ്രതികരണം.

RELATED STORIES

Share it
Top