ബിജെപി ജയിച്ചത് കൃത്രിമം കാണിച്ച്; രാജ് താക്കറെ

ഔറംഗാബാദ്: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചത് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചിട്ടാണെന്നു മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെ. വോട്ടിങ് യന്ത്രത്തില്‍ നടത്തിയ തിരിമറികളിലൂടെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാര്‍ വിജയിച്ചത്. അതല്ലെങ്കില്‍ എങ്ങനെയാണ് ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് ഒരു വോട്ട് പോലും ലഭിക്കാതിരിക്കുന്നത്.ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും താക്കറെ പറഞ്ഞു. ആറു ദിവസം നീളുന്ന മറാത്ത്‌വാഡ പര്യടനത്തിന്റെ ആദ്യ ദിവസമായ ഇന്നലെ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ രംഗത്തും പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

RELATED STORIES

Share it
Top