ബിജെപി ഗാന്ധിജിയെ നിന്ദിക്കുന്നു: പി വാസു

കോഴിക്കോട്: ബിജെപി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയെ നിരന്തരം നിന്ദിക്കുകയാണെന്ന് പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ പി വാസു.
ജില്ലാ സര്‍വോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിഗൃഹത്തില്‍ സംഘടിപ്പിച്ച ഉപ്പ് സത്യഗ്രഹ സമൃതി സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി ഭരണത്തിന്‍കീഴില്‍ ഗാന്ധിയുടെ പ്രതിമയും സ്മാരകങ്ങളും തകര്‍ക്കുന്നത് രാജ്യത്ത് പതിവായിരിക്കുന്നു.
ഗാന്ധി ഘാതകനായ ഗോഡ്‌സെക്ക് പ്രതിമ സ്ഥാപിക്കുന്ന സംഭവങ്ങളും ഏറിവരികയാണ്. ഈ പശ്ചാത്തലത്തില്‍ രാജ്യത്തിന് അകത്തും പുറത്തുമുള്ള ഗാന്ധിയന്‍മാര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കണം. കോഴിക്കോട് കടപ്പുറത്ത് 1930 മെയ് 12 ന് കേളപ്പജി, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, പി കൃഷ്ണപ്പിള്ള എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഉപ്പ് സത്യാഗ്രഹ സമരത്തെ അതിക്രൂരമായാണ് ബിട്ടീഷുകാര്‍ നേരിട്ടതെന്ന് വാസു അനുസ്മരിച്ചു. പരിപാടിയില്‍ പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ടി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പി ശിവാനന്ദന്‍, സി ചന്തുക്കുട്ടി മാസ്റ്റര്‍, പി പി ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.

RELATED STORIES

Share it
Top