ബിജെപി ക്ക് വെല്ലുവിളി ഉയര്‍ത്തിയത് നോട്ടയാണെന്ന് കണക്കുകള്‍

അഹമ്മദാബാദ്: ഗുജറാത്ത് ഇലക്ഷന്‍ ഫലം പുറത്തുവന്നപ്പോള്‍ ആറാം വട്ടവും ബിജെപി ഗുജറാത്തില്‍ സ്ഥാനമുറപ്പിച്ചു. പക്ഷെ  നാലാസ്ഥാനം നേടിയത് നോട്ടയായിരുന്നു.
കണക്കുകള്‍ പ്രകാരം 49.1 ശതമാനം വോട്ടാണ് ബിജെപി കരസ്ഥമാക്കിയത്. കോണ്‍ഗ്രസ്സിന് ലഭിച്ചത് 41.4 ശതമാനം വോട്ടാണ്. തൊട്ടുപിന്നിലുള്ള കക്ഷികളായ ബിഎസ്പി, എന്‍സിപി എന്നിവര്‍ക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടാണ് നോട്ടയ്ക്ക ലഭിച്ചത്.പല പ്രദേശങ്ങളിലും നോട്ട നിര്‍ണായകമായിരുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 551294 വോട്ടുകളാണ് ഇതുവരെയുള്ള കണക്കുപ്രകാരം നോട്ടയായത്. പോര്‍ബന്തറില്‍ ജയിച്ച ബി.ജെ.പിയേക്കാള്‍ വോട്ടുണ്ട് നോട്ടയ്ക്ക്. ഇതനുസരിച്ച് നോട്ട നിര്‍ണ്ണായക ശക്തിയായി മാറിയ തെരഞ്ഞെടുപ്പ് കൂടിയാണ് ഗുജറാത്തിലേതെന്ന് കണക്കുകള്‍ പറയുന്നു.

RELATED STORIES

Share it
Top