ബിജെപി കോര്‍ കമ്മിറ്റിയില്‍ വി മുരളീധരനെതിരേ രൂക്ഷ വിമര്‍ശനംകൊല്ലം: കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ എന്‍ഡിഎ പ്രവേശനത്തെ ക്കുറിച്ചുള്ള എതിര്‍ത്ത വി മുരളീധരനതിരേ കൊല്ലത്ത് ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. മാണിക്കെതിരേ മുരളീധരന്‍ നടത്തിയ പ്രസ്താവന തിരുത്തണമെന്നും ഇതു ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യോഗത്തില്‍ പറഞ്ഞു.
ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ള കുമ്മനം രാജശേഖരനു നല്‍കിയ പരാതി കോര്‍കമ്മിറ്റി യോഗത്തില്‍ വായിച്ചു. എതിര്‍പ്പുള്ളവര്‍ ആദ്യം എന്തു കൊണ്ട് പറഞ്ഞില്ലെന്നും എല്ലാവരും നിര്‍ബന്ധിച്ചിട്ടാണ് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയായതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സ്വന്തം കാര്യം കഴിഞ്ഞപ്പോള്‍ പടിക്കല്‍ കൊണ്ട് കലമുടയ്ക്കുന്ന നിലപാടാണ് മുരളീധരന്‍ സ്വീകരിച്ചതെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു. മാണി അഴിമതിക്കാരനാണെന്നും ഒരിക്കലും എന്‍ഡിഎയുടെ ഭാഗമാക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു വി മുരളീധരന്‍ നേരത്തെ നടത്തിയ വിമര്‍ശനം.

RELATED STORIES

Share it
Top