ബിജെപി നടക്കുന്നത് നുണയുണ്ടാക്കല്‍ മെഷിനുമായി -വൃന്ദ കാരാട്ട്

ത്രിപുര: എവിടെപോവുമ്പോഴും ബിജെപി പുതിയ നുണകളുണ്ടാക്കാനായി ഒരു മെഷിനുമായാണ് പോവുന്നതെന്ന്
സിപിഎം നേതാവ് വൃന്ദ കാരാട്ട്. ത്രിപുര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികള്‍ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സിപിഎമ്മിനെതിരേ നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് വൃന്ദയുടെ പ്രതികരണം.ബിജെപി അധികാരത്തിലെത്തിയാല്‍ ഏതു ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും സുരക്ഷിതമായും സമാധാനപരമായും കഴിയാമെന്നാണ് തിരഞ്ഞെടുപ്പു റാലിയില്‍ അദ്ദേഹം പറഞ്ഞിരുന്നത്. ഇതു മറുപടിയായാണു രാജ്‌നാഥ് സിങ്ങും മറ്റുള്ളവരും ഒരു മെഷിന്‍ കൊണ്ടുപോകുന്നുണ്ടെന്നും എവിടെപ്പോയാലും പുതിയ ഒരു പൊതി നുണകള്‍ നിര്‍മിക്കുകയാണ് അവരുടെ പണിയെന്നും വ്യക്തമാക്കിയത്.

RELATED STORIES

Share it
Top