ബിജെപി എംപിക്ക് തടവ് ശിക്ഷ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപി എംപിക്ക് തടവു ശിക്ഷ. എംപി ജഗദാംബിക പാലിനാണ് കോടതി ഒരു മാസത്തെ തടവു ശിക്ഷ വിധിച്ചത്. 2014 ലോക് സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പെരുമാറ്റ ചട്ടം  ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്.ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ്‌നഗര്‍ കോടതിയുടേതാണ് ഉത്തരവ്. തടവ് ശിക്ഷക്ക് പുറമെ നൂറു രൂപ പിഴയും കോടതി വിധിച്ചു.
ബന്‍സിയില്‍ നടത്തിയ റാലില്‍ അനുവദനീയമായതില്‍ കൂടുതല്‍ വാഹനങ്ങള്‍ ജഗദാംബിക പാല്‍ ഉപയോഗിച്ചതായി കോടതി കണ്ടെത്തിയിരുന്നു. അതേസമയം, എംപിക്ക് കോടതി ജാമ്യം അനുവദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

RELATED STORIES

Share it
Top