ബിജെപി എംപിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചു;യുവമോര്‍ച്ച നേതാവിന് സസ്‌പെന്‍ഷന്‍

വഡോധര: ബിജെപി എംപിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച യുവമോര്‍ച്ച നേതാവിന് സസ്‌പെന്‍ഷന്‍. എംപി രഞ്ജന ഭട്ടിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച വഡോധര യുവമോര്‍ച്ച വൈസ് പ്രസിഡന്റ് വികാസ് ദുബെയെയാണ് സസ്‌പെന്റ് ചെയ്തത്.സോഷ്യല്‍ മീഡിയ വഴിയാണ് വികാസ് എംപിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഇതേത്തുടര്‍ന്നാണ് വികാസിനെ സസ്‌പെന്റ് ചെയ്യാന്‍ നേതൃത്വം തീരുമാനിച്ചത്.എന്നാല്‍ സത്യത്തിന്റെ പിന്തുണയോടെ താന്‍ ശക്തമായി തിരിച്ചുവരുമെന്ന് വികാസ് പറഞ്ഞു.

RELATED STORIES

Share it
Top