ബിജെപി എംഎല്‍എ 53 ലക്ഷം തട്ടിയെന്ന് പരാതി

മീറത്ത്: ഇഷ്ടികച്ചൂളയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സംഗീത് സോം 53 ലക്ഷം രൂപ തട്ടിയെന്നു പരാതി. രാജ്പൂര്‍ മോമിന്‍ സ്വദേശി രാഹുല്‍ സിങാണ് അഡീഷനല്‍ ഡിജിപി (മീറത്ത് മേഖല) പ്രശാന്ത് കുമാറിന് പരാതി നല്‍കിയത്.  ഇടപാടിന്റെയോ പങ്കാളിത്തത്തിന്റെയോ ഔദ്യോഗിക രേഖയൊന്നും നല്‍കാതെ സോം വഞ്ചിച്ചുവെന്നാണ് സിങ് പരാതിയില്‍ പറയുന്നത്.തന്റെ എരുമകളെ വിറ്റും ഭൂമി ബാങ്കില്‍ പണയപ്പെടുത്തിയും കിട്ടിയ പണമാണ് എംഎല്‍എക്ക് നല്‍കിയത്. ഒന്നോ രണ്ടോ ദിവസത്തിനകം പരാതിയില്‍ നടപടിയെടുത്തില്ലെങ്കില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നല്‍കും. എസ്എസ്പി പരാതി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് എഡിജിപിക്ക് പരാതി നല്‍കിയത്. നീതി ലഭ്യമായില്ലെങ്കില്‍ താനും കുടുംബവും ആത്മഹത്യ ചെയ്യും-രാഹുല്‍ സിങ് പറഞ്ഞു.

RELATED STORIES

Share it
Top