ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തു;നടപടിയെടുക്കാത്തിനെതിരെ യോഗിയുടെ വസതിക്കുമുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

ലഖ്‌നൗ: ബിജെപി എംഎല്‍എയും സുഹൃത്തുക്കളും തന്നെ ബലാത്സംഗം ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തില്‍ പ്രതിഷേധിച്ച് യുവതിയും കുടുംബവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു.ഉന്നാവയില്‍നിന്നുള്ള ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. കുല്‍ദീപിനെതിരെ പരാതി നല്‍കിയതിന് കുടുംബത്തിനു നേര്‍ക്ക് ഭീഷണിയുണ്ടായതായും പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായും യുവതി പറഞ്ഞു.
ബിജെപി എംഎല്‍എയും സുഹൃത്തുക്കളും തന്നെ ബലാത്സംഗം ചെയ്തു. ഒരു വര്‍ഷമായി പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് താന്‍ പലയിടത്തും കയറിയിറങ്ങുന്നു. എന്നാല്‍ ആരും തന്റെ പരാതി കേള്‍ക്കുന്നില്ല. തന്നെ ഉപദ്രവിച്ചവര്‍ക്ക് ശിക്ഷ ലഭിക്കണമെന്നാണ് തന്റെ ആവശ്യം. ഇല്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യും. തനിക്ക് നീതി തേടി യോഗി ആദിത്യനാഥിന്റെ പക്കല്‍ വരെ പോയിരുന്നു. എന്നാല്‍ ഒരു പ്രയോജനവുമുണ്ടായില്ലെന്നും യുവതി പറഞ്ഞു.

RELATED STORIES

Share it
Top