ബിജെപി എംഎല്‍എയുടെ മകളുടെ വിവാഹ ക്ഷണക്കത്തില്‍ സര്‍ക്കാര്‍ ലോഗോ

ന്യൂ ഡല്‍ഹി: ബിജെപി എല്‍എയുടെ മകളുടെ വിവാഹക്ഷണക്കത്തില്‍ സര്‍ക്കാര്‍ ലോഗോ. ഹരിദ്വാറിലെ ജവല്‍പൂര്‍ എംഎല്‍എയായ സുരേഷ് റാത്തോറാണ് ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ മുദ്ര ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തിയത്.
ക്ഷണക്കതത്തില്‍ സര്‍ക്കാര്‍ ലോഗോ കൊടുത്തത് വിവാദമായതോടെ തന്റെ നടപടിയെ ന്യായീകരിച്ച് റാത്തോര്‍ രംഗത്തുവന്നു. താന്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്നും, താന്‍ സര്‍ക്കാറിന്റെ ഭാഗമാണെന്നും അതിനാല്‍ ക്രിമിനല്‍ കുറ്റമല്ലെന്നും എംഎല്‍എ പ്രതികരിച്ചു.  ' ഞാനൊരു പാവപ്പെട്ട പെണ്‍കുട്ടിയെ മകളെപോലെ കണ്ട് വിവാഹം കഴിപ്പിച്ചു. എന്തുകൊണ്ട് ആളുകള്‍ അതൊന്നും കണ്ടില്ല. ഞാന്‍ സര്‍ക്കാറിന്റെ ഭാഗമാണ്. അതിനാല്‍ ഞാന്‍ ലോഗോ ക്ഷണക്കത്തില്‍ ഉപയോഗിച്ചു. ഇതില്‍ എന്താണ് തെറ്റ്. ഇങ്ങനെ പലരും ചെയ്തിട്ടുണ്ട്.' എന്നാണ് എംഎല്‍എ സംഭവത്തെകുറിച്ച് വിശദീകരിച്ചത്.

RELATED STORIES

Share it
Top