ബിജെപി എംഎല്‍എയുടെ മകന്‍ പീഡിപ്പിച്ചു;നീതി തേടി കലക്ട്രേറ്റിന് മുന്നില്‍ യുവതിയുടെ ധര്‍ണലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയുടെ മകനെതിരെ പീഡന ആരോപണവുമായി യുവതി രംഗത്ത്. തനിക്ക് നീതി വേണമെന്നും യുവാവിനെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് യു.പിയിലെ ഷഹ്ജന്‍പൂര്‍ കലക്ട്രേറ്റ് ഓഫീസിനു പുറത്ത് യുവതി  ധര്‍ണ നടത്തുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് എം.എല്‍.എയുടെ മകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഉന്നാവോയില്‍ ബിജെപി എംഎല്‍എക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്തുവന്നതിന് പിന്നാലെയാണ് പുതിയ സംഭവം.
ഉന്നാവോയില്‍ ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് യുവതി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇത് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയരാന്‍ ഇടയാക്കിയിരുന്നു.

RELATED STORIES

Share it
Top