ബിജെപി എംഎല്‍എയുടെ നാവരിഞ്ഞാല്‍ 5 ലക്ഷമെന്ന് മുന്‍ മന്ത്രി

നാഗ്പൂര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ രാം കദമിന്റെ നാക്ക് അറുത്തുമാറ്റുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് മഹാരാഷ്ട്ര മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുബോധ് സോജി. പ്രണയിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വന്നു യുവാക്കള്‍ക്ക് നല്‍കുമെന്ന കദമിന്റെ വിവാദ പരാമര്‍ശം വിവാദത്തിനിടയാക്കിയിരുന്നു. പരാമര്‍ശം എംഎല്‍എക്ക് ചേര്‍ന്നതല്ലെന്നും അതിനാല്‍ അയാളുടെ നാക്ക് അറുക്കുന്നവര്‍ ആരായാലും അവര്‍ക്ക് താന്‍ അഞ്ചു ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്നുമാണ് പൂര്‍വ മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സോജി പറഞ്ഞത്. പ്രഖ്യാപനത്തിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
അതേസമയം, കദം മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ വിവാദം അവസാനിപ്പിക്കണമെന്നു മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീല്‍ ആവശ്യപ്പെട്ടു. ജനപ്രതിനിധികള്‍ സംസാരിക്കുന്നത് കരുതലോടെ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top