ബിജെപി ഇഫ്താറില്‍ പങ്കെടുത്ത എപി വിഭാഗം സുന്നി നേതാവ് ചിത്രങ്ങള്‍ പിന്‍വലിച്ചു

പൊന്നാനി: ബിജെപി കുന്നംകുളം കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ പങ്കെടുത്ത് സംസാരിച്ച എപി വിഭാഗം സുന്നി നേതാവ് സിദ്ദീഖ് മൗലവി അയിലക്കാട് പ്രതിഷേധം ശക്തമായതോടെ ഫേസ്ബുക്കിലിട്ട ചിത്രങ്ങള്‍ പിന്‍വലിച്ചു. തെറ്റിദ്ധരിച്ചവര്‍ക്ക് തിരുത്തെന്ന വിശദീകരണക്കുറിപ്പും നല്‍കി. ജൂണ്‍ 14നാണ് സിദ്ദീഖ് മൗലവി ബിജെപി സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എസ്‌വൈഎസ് (എപി വിഭാഗം) സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന സിദ്ദീഖ് മൗലവി അയിലക്കാട് ഇപ്പോള്‍ എസ്എംഎ സംസ്ഥാന കൗണ്‍സിലറും കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ സെക്രട്ടറിയുമാണ്.

RELATED STORIES

Share it
Top