ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ അക്രമം

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ വനിതാ കൗണ്‍സിലറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ അക്രമം. വടക്കെ നടയില്‍ ബൈക്കിലെത്തിയവര്‍ ഓട്ടോറിക്ഷയ്ക്ക് നേരെ ആക്രമണം നടത്തി.
പതിനെട്ടാം വാര്‍ഡ് കൗണ്‍സിലര്‍ പാര്‍വ്വതി സുകുമാരനെ കഴിഞ്ഞദിവസം രാത്രി ഒരു സംഘം ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വാര്‍ഡിലെ റോഡ് പണിയുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. ഈ സംഭവമാണ് മര്‍ദ്ദനത്തിന് പിന്നലെന്നാണ് പറയപ്പെടുന്നത്. അതേസമയം ഹര്‍ത്താലില്‍ ബസ്സുകള്‍ ഉള്‍പ്പടെയുള്ള യാത്രാ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. ഹര്‍ത്താലിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ നഗരത്തി ല്‍ പ്രകടനം നടത്തി.

RELATED STORIES

Share it
Top