ബിജെപി ആരാധനാലയങ്ങളില്‍ മാംസം വിതറി വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ആരാധാനാലയങ്ങളിലും പരിസര പ്രദേശങ്ങളിലും രഹസ്യമായി മാംസം വിതറി ആര്‍എസ്എസും ബിജെപിയും വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചില ആളുകള്‍ക്ക് പണം നല്‍കി ക്ഷേത്രങ്ങളിലും പള്ളികളിലും മാംസം വിതറാനാണ് സംഘടനകള്‍ ശ്രമിക്കുന്നത്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്.രണ്ടു സമുദായങ്ങള്‍ക്കിടയില്‍ കലാപം സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു.ഈ തന്ത്രം അവര്‍ രാമനവമിയില്‍ പരീക്ഷിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും മമത മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്തെ പലയിടത്തും ഇത്തരത്തില്‍ മാംസം വിതറിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്ന് നിരവധി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ക്രമസമാധാനം നിലനിര്‍ത്താനുള്ള നടപടികളുമായി ജനങ്ങള്‍ മുന്നോട്ടുവരണമെന്നും പോലിസ് ജാഗ്രത
പാലിക്കണമെന്നും മമത ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top