ബിജെപി അക്രമത്തില്‍ എസ്ഡിപിഐ പ്രതിഷേധിച്ചു

തിരൂര്‍: വിജയാഹ്ലാദത്തിന്റെ മറവില്‍ തിരൂരില്‍ കച്ചവട സ്ഥാപനങ്ങള്‍ അക്രമിച്ച ബിജെപിയുടെ കിരാത നടപടിയില്‍ എസ്ഡിപിഐ  തിരൂര്‍ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. നാട്ടില്‍ കലാപമുണ്ടാക്കുവാനുള്ള സംഘപരിവാരത്തിന്റെ ശ്രമം ശക്തമായി പ്രതിരോധിക്കുമെന്നും അക്രമം നടത്തിയ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. അഷ്‌റഫ് പുത്തനത്താണി അധ്യക്ഷത വഹിച്ചു. കെ പി അബ്ദുല്‍ കരീം, അഡ്വ. കെ സി നസീര്‍, കുഞ്ഞറമുട്ടി ഹാജി എടക്കുളം, എം കെ യൂനുസ് സംസാരിച്ചു.

RELATED STORIES

Share it
Top