ബിജെപിയെ മതേതര ശക്തികളുടെ കൂട്ടായ്മയിലൂടെ നേരിടണം: സിപിഐ

കണ്ണൂര്‍: ദേശീലതലത്തില്‍ നരേന്ദ്രമോദിയും ബിജെ പിയും ഉയര്‍ത്തുന്ന വര്‍ഗീയതയെ മതേതരശക്തികളുടെ കൂട്ടായ്മയിലൂടെ നേരിടണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ്‌കുമാര്‍. സിപിഐ കണ്ണൂര്‍ മണ്ഡലം സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശാലമുന്നണി സഖ്യത്തെക്കുറിച്ച് സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള നിലപാടുകള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐ. പരമോന്നത നീതിപീഠത്തിന്റെ ജഡ്ജിമാര്‍ തന്നെ ജനാധിപത്യം അപകടാവസ്ഥയിലേക്ക് പോകുകയാണെന്ന് പര്യസമായി പറയേണ്ട അവസ്ഥയുണ്ടായിരിക്കുകയാണ്. നിത്യജീവിതത്തിന്റെ ഓരോ മേഖലയിലും ഫാസിസ്റ്റ് ശക്തികള്‍ കൈകടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി കെ ഗംഗാധരന്‍ പതാക ഉയര്‍ത്തി. സത്യന്‍ മൊകേരി സംസാരിച്ചു.

RELATED STORIES

Share it
Top