ബിജെപിയെ പരാജയപ്പെടുത്തുക മുഖ്യ അജണ്ട: യെച്ചൂരി

ന്യൂഡല്‍ഹി: ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തില്‍ നിന്നു താഴെയിറക്കുക എന്നതാണ് പാര്‍ട്ടിയുടെ മുഖ്യ അജണ്ടയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്കു മേല്‍ അവശ്യവസ്തുക്കളുടെ വിലക്കയറ്റം, ഇന്ധന വിലവര്‍ധന, തൊഴിലില്ലായ്മാ വര്‍ധന, കാര്‍ഷിക പ്രശ്‌നങ്ങള്‍ എന്നീ ദ്രോഹങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ സമൂഹത്തില്‍ വെറുപ്പിന്റെയും ഭീകരതയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നു. ഒക്‌ടോബര്‍ 28 മുതല്‍ 30 വരെ നടക്കുന്ന കിസാന്‍ ലോങ് മാര്‍ച്ചിനു പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കും.
നവംബര്‍ 3ന് തൊഴിലില്ലായ്മക്കെതിരേ യുവാക്കളുടെ പ്രതിഷേധം സംഘടിപ്പിക്കും. അടുത്ത വര്‍ഷം ജനുവരി 8, 9 തിയ്യതികളില്‍ രാജ്യവ്യാപകമായി ട്രേഡ് യൂനിയനുകളുടെ സമരം നടക്കും. നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ഇടതു പാര്‍ട്ടികള്‍ സംയുക്തമായി രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കേന്ദ്ര കമ്മിറ്റിക്കു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു.

RELATED STORIES

Share it
Top