ബിജെപിയെ പരാജയപ്പെടുത്തുന്നതിന് ഉയര്‍ന്ന പരിഗണന: സിപിഎം

ന്യൂഡല്‍ഹി: ബിജെപിയെയും ആര്‍എസ്എസിനെയും പരാജയപ്പെടുത്തുന്നതിനാണു സിപിഎം ഉയര്‍ന്ന പരിഗണന നല്‍കുന്നതെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയും ചേരാനിരിക്കെയാണു യെച്ചൂരിയുടെ പ്രതികരണം. ബിജെപിക്കെതിരേ കോണ്‍ഗ്രസ് അടക്കമുള്ള ഇടത്, ഇതര കക്ഷികളുമായി ചേര്‍ന്നു വിശാലസഖ്യം രൂപീകരിക്കുന്നതു സംബന്ധിച്ച് പോളിറ്റ് ബ്യൂറോ ചര്‍ച്ചചെയ്യുമെന്നാണു കരുതുന്നത്.

RELATED STORIES

Share it
Top