ബിജെപിയെ ഞെട്ടിച്ച് ശിവസേന; അന്തരിച്ച ബിജെപി എംപിയുടെ മകനെ സ്ഥാനാര്‍ത്ഥിയാക്കിമുംബൈ: മഹരാഷ്ട്രയില്‍ ബിജെപിയെ ഞെട്ടിച്ച് ശിവസേന. മഹരാഷ്ട്ര ഉപതിരഞ്ഞെടുപ്പില്‍ അന്തരിച്ച ബിജെപി എംപിയുടെ മകനെ ശിവസേന സ്ഥാനാര്‍ത്ഥിയാക്കി. ബിജെപി എംപിയായിരുന്ന ചിന്താമണ്‍ വനഗയുടെ നിര്യാണത്തെ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്‌സഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. ഈ സീറ്റില്‍ അദ്ദേഹത്തിന്റെ മകനായ ശ്രീനിവാസ വനഗയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയാണ് ശിവസേന ബിജെപിയുമായി തുറന്ന പോരിന് ഇറങ്ങിയിരിക്കുന്നത്. വനഗയുടെ കുടുംബം ഒന്നാകെ ശിവസേനയില്‍ ചേര്‍ന്നു.ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നതും ശ്രീനിവാസ വനഗയെ തന്നെയായിരുന്നു. ഈ മാസം 28നാണ് തിരഞ്ഞെടുപ്പ്. ചൊവ്വാഴ്ച അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

RELATED STORIES

Share it
Top