ബിജെപിയെ എതിര്‍ക്കാന്‍ നേതാക്കള്‍ ഒരുമിക്കുന്നു
kasim kzm2018-04-01T07:39:34+05:30
മുബൈ: മഹാരാഷ്ട്രയില്‍ ബിജെപിയെ എതിര്‍ക്കാന്‍ വിയോജിപ്പുകള്‍ മാറ്റിവച്ച് യശ്വന്ത് സിന്‍ഹയുടെ രാഷ്ട്രീയ മഞ്ചിന്റെ കീഴില്‍ രാഷ്ട്രീയ നേതാക്കളൊരുമിക്കുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാനൊരുമിച്ചെന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപിക്കെതിരേ ഒരുമിച്ചു നില്‍ക്കുന്നതിനെ പറ്റി ചര്‍ച്ചചെയ്യാന്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ യോഗം മുംബൈയില്‍ നടന്നു.
രാജ്യത്തെ അന്വേഷണ ഏജന്‍സികളും തിരഞ്ഞെടുപ്പ് കമ്മീഷനും നീതി—ന്യായ വകുപ്പും അവരുടെ ചുമതലകള്‍ നിറവേറ്റുന്നതില്‍ നിന്നു തടയപ്പെടുകയാണെന്നും ഇവ സംരക്ഷിക്കുക എന്നതാണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യമെന്നും മുതിര്‍ന്ന എന്‍സിപി നേതാവ് മജീദ് മേമന് പറഞ്ഞു.
ഞങ്ങള്‍ ഓരോ ലോക്സഭാ മണ്ഡലത്തിലേക്കും പോയി ഈ സര്‍ക്കാരിനെക്കുറിച്ചുള്ള സത്യം ജനങ്ങളോട് വിളിച്ചുപറയുമെന്നും അവര്‍ വീണ്ടും അധികാരത്തിലേക്ക് തിരിച്ചുവരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഞങ്ങള്‍ക്കാവുന്നതെല്ലാം ചെയ്യുമെന്നും മേമന് പറഞ്ഞു.