ബിജെപിയുമായി സഖ്യമുണ്ടാക്കില്ല: മിസോ ദേശീയ മുന്നണി

ഐസ്വാള്‍: മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിനു മിസോ ദേശീയ മുന്നണി (എംഎന്‍എഫ്) ബിജെപിയുമായി സഖ്യമുണ്ടാക്കില്ല. ബിജെപിയും എംഎന്‍എഫും സഖ്യമുണ്ടാക്കാന്‍ ധാരണയായെന്ന റിപോര്‍ട്ടുകള്‍ ശരിയല്ലെന്ന് എംഎന്‍എഫ് വക്താവ് ലാല്‍ത്തന്‍ സുവാല ഹാംതെ പറഞ്ഞു.
തിരഞ്ഞെടുപ്പിനു ശേഷം ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലെങ്കില്‍ സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയും എംഎന്‍എഫും ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് ത്രിപുര ബിജെപി ജനറല്‍ സെക്രട്ടറി പ്രതിമ ഭൗമിക് സൂചിപ്പിച്ചുവെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. ഭൗമികിന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ഹാംതെ ആരോപിച്ചു.
മിസോ വോട്ടര്‍മാര്‍ തിരിച്ചടിക്കുമെന്ന ഭയമുള്ളതിനാല്‍ തിരഞ്ഞെടുപ്പിനു മുമ്പ് ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ഭൗമിക് പറഞ്ഞുവെന്നും റിപോര്‍ട്ടിലുണ്ടായിരുന്നു. എംഎന്‍എഫ് തനിച്ചു മല്‍സരിക്കുമെന്നും ഒരു കക്ഷിയുമായും സഖ്യമുണ്ടാക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സോറം തങ്ക പ്രസ്താവിച്ച കാര്യം ഹാംതെ ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top