ബിജെപിയുമായി കൂട്ടുകൂടിയില്ലായിരുന്നെങ്കില്‍ 15 സീറ്റ് അധികം കിട്ടുമായിരുന്നു: ചന്ദ്രബാബു നായിഡുഗുണ്ഡൂര്‍: ബിജെപിയുമായി കൂട്ടുകൂടിയില്ലായിരുന്നെങ്കില്‍ 15 സീറ്റ് അധികം കിട്ടുമായിരുന്നുവെന്ന് ആന്ധ്ര മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ല ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയായിരുന്നു. എന്നാല്‍ പ്രത്യേക പദവി നല്‍കാതെ ബിജെപി തങ്ങളെ ചതിച്ചു. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പ്രത്യേക പദവി നല്‍കിയിട്ടുണ്ട്. ആന്ധ്രയോട് മാത്രമാണ് അവഗണന.എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നുണ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി ബി.ജെ.പി സഖ്യം വിട്ടത്.

RELATED STORIES

Share it
Top