ബിജെപിയുമായി ഒരു ബന്ധവുമില്ല:രജനീകാന്ത്

ചെന്നൈ: ബിജെപിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും നടന്‍ രജനികാന്ത്. ചെന്നൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'തന്റെ പിന്നില്‍ ബിജെപിയില്ല.ദൈവമാണുള്ളത്. ജനങ്ങളാണ് തനിക്ക് പിന്നിലുള്ളത്'-രജനീകാന്ത് പറഞ്ഞു.പെരിയാറിന്റെ പ്രതിമയ്ക്ക് നേരെ വീണ്ടുമുണ്ടായ ആക്രമണം അപലപനീയമാണെന്നും ജനങ്ങള്‍ ഇത് പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടില്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തുന്ന രഥയാത്രയെയും അദ്ദേഹം തള്ളിക്കളഞ്ഞു. വിഎച്ച്പിയുടെ രഥയാത്രകൊണ്ട് തമിഴ്‌നാട്ടിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ആദ്യമായാണ് രജനികാന്ത് ബിജെപിയെ തള്ളി രംഗത്തുവരുന്നത്. പ്രധാനമന്ത്രി അടക്കമുള്ള നിരവധി ബിജെപി നേതാക്കളുമായി രജനി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. രജനി ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

RELATED STORIES

Share it
Top