ബിജെപിയുടെ 19 സ്ഥാനാര്‍ഥികള്‍ പ്രതികള്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളില്‍ 75 പേരുടെ ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചു. ഇതില്‍ 57 പേര്‍ 2013ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ചവരാണ്. 57 സിറ്റിങ് എംഎല്‍എമാരില്‍ 19 പേരും ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് കര്‍ണാടക ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും (എഡിആര്‍) വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ ആസ്പദമാക്കി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് എഡിആര്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍ ഡോ. ആര്‍ ബാലസുബ്രഹ്മണ്യം പറഞ്ഞു. 13 എംഎല്‍എമാര്‍ ഗൗരവതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. എംഎല്‍എമാരില്‍ 51 പേരും കോടീശ്വരന്മാരാണ്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും എല്ലാ സ്ഥാനാര്‍ഥികളുടെയും വിശദാംശങ്ങള്‍ വിശകലനം ചെയ്യുമെന്ന് എഡിആര്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍ ഡോ. ആര്‍ ബാലസുബ്രഹ്മണ്യം പറഞ്ഞു.

RELATED STORIES

Share it
Top