ബിജെപിയുടെ വാദ്ഗാനം മന്ത്രി സ്ഥാനം മുതല്‍ 100 കോടിവരെ

ബംഗളൂരു: കര്‍ണാടകയില്‍ എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തേക്ക് മാറ്റാന്‍ ശ്രമം ശക്തമാക്കി ബിജെപി.മന്ത്രി സ്ഥാനനമാണ് തനിക്ക് ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയതതെന്ന് കോണ്‍ഗ്രസ് എംഎല്‍എ അമരഗൗഡ വെളിപ്പെടുത്തി. അതേസമയം 100 കോടി വരെ വാഗ്ദാനെ ചെയ്‌തെന്ന റിപോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇതുവരെ കോണ്‍ഗ്രസിലെയും ജെഡിഎസിലെയും കൂടി 5 എംഎല്‍എമാര്‍ തങ്ങളുടെ പക്ഷത്തെത്തിയതായാണ് ബിജെപി ക്യാംപിലെ സംസാരം. ഏതുവിധേനയും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്.കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം തകര്‍ക്കാനുള്ള ചുമതല ബി ശ്രീരാമുലുവിനാണ്. ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാരെ ബന്ധപ്പെടുന്നുണ്ടെന്ന് കെ എസ് ഈശ്വരപ്പയും സ്ഥിരീകരിച്ചിട്ടുണ്ട്.ബിജെപി ബി.എസ്.യെഡിയൂരപ്പയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കും. യെഡിയൂരപ്പ ഇന്നും ഗവര്‍ണറെ കാണുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top