ബിജെപിയുടെ വളര്‍ച്ചയ്ക്കു കാരണം കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും മൃദു ഹിന്ദുത്വ സമീപനമെന്ന്‌

നീലേശ്വരം: ബിജെപിക്ക് വളരാന്‍ സാഹചര്യമൊരുക്കിയത് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഹിന്ദുത്വ മൃദുസമീപനമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍മജീദ് ഫൈസി പറഞ്ഞു. എസ്ഡിപിഐ നീലേശ്വരം മുനിസിപ്പല്‍ സമ്മേളനം തൈക്കടപ്പുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐയുടെ മുഖ്യശത്രു സംഘപരിവാരം സംഘടനകളാണെന്നും അതുകൊണ്ടാണ് സംഘടനക്ക് ശക്തമായ അടിത്തറയുള്ള പ്രദേശങ്ങളില്‍ പോലും എസ്ഡിപിഐ ബിജെപിയെ പരാജയപ്പെടുത്താന്‍ മറ്റു കക്ഷികള്‍ക്ക് വോട്ടുനല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം വി ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
നിര്‍ധന കുടുംബത്തിനുള്ള അഞ്ച് സെന്റ് സ്ഥലത്തിന്റെ രേഖ അഷീര്‍ നീലേശ്വരത്തിന് മജീദ് ഫൈസി കൈമാറി.
ഡോ. സി ടി സുലൈമാന്‍, ഖമറുദ്ദീന്‍ പറമ്പത്ത്, ശരീഫ് പടന്ന, അഫ്‌സല്‍ മാണിയാട്ട്, അസീസ് പടന്ന, പി വി ഇക്ബാല്‍, ശംസുദ്ദീന്‍ പറമ്പത്ത്, ഉവൈസ് തായിലക്കണ്ടി, റഫീഖ് പറമ്പത്ത് സംസാരിച്ചു.
എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. തൈക്കടപ്പുറം ഐസ് പ്ലാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം, എം വി ഷൗക്കത്തലി, ശരീഫ് പടന്ന, അഫ്‌സല്‍ മാണിയാട്ട്, മുഹ്്‌സിന്‍, അഷ്‌റഫ്, ശംസുദ്ദീന്‍, അനസ്, ഫൈസല്‍, റിയാസ്, ജാഫര്‍, ഖമറുദ്ദീന്‍, ഇക്ബാല്‍, അബ്ദുര്‍റഹ്്മാന്‍, ഷഫീര്‍, റഫീഖ്, ഹാഷിര്‍ നീലേശ്വരം, സിദ്ദീഖ് കോട്ടപ്പുറം നേതൃത്വം നല്‍കി. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് എ കെ അബ്ദുല്‍ മജീദ് മാസ്റ്റര്‍ അംഗത്വം നല്‍കി. സി ടി സുലൈമാന്‍ മാസ്റ്റര്‍ ഷാള്‍ അണിയിച്ചു.
വിവിധ മല്‍സരങ്ങളില്‍ വിജയികളായവര്‍ക്ക് നീലേശ്വരം കള്‍ച്ചറല്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പറമ്പത്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു. നിര്‍ധന രോഗികള്‍ക്കുള്ള ചികില്‍സാ സഹായ വിതരണം ജില്ലാ സെക്രട്ടറി സി ടി സുലൈമാന്‍മാസ്റ്റര്‍ നിര്‍വഹിച്ചു.

RELATED STORIES

Share it
Top