ബിജെപിയുടെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണമെന്ന് പോരാട്ടം

കല്‍പ്പറ്റ: സംഘപരിവാരം ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ നടത്തുന്ന ഉറഞ്ഞുതുള്ളലുകള്‍ തികച്ചും പ്രതിലോമകരവും സ്ത്രീവിരുദ്ധവുമാണെന്നു പോരാട്ടം സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം എന്‍ രാവുണ്ണി.
ബിജെപി അനുഭാവികളാണ് 12 വര്‍ഷം മുമ്പ് സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്ത് നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ അനുകൂല വിധി സമ്പാദിച്ചത്.
ബിജെപിയുടെ അഖിലേന്ത്യാ നേതൃത്വം ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധിയെ സ്വാഗതം ചെയ്യുമ്പോള്‍ കേരളത്തില്‍ വിധിക്കെതിരായി സ്ത്രീകളെ തെരുവിലിറക്കുന്നു. 2019ലെ വോട്ട് ലക്ഷ്യം വച്ചുള്ള നാടകമാണ് ബിജെപി ഇപ്പോള്‍ നടത്തുന്ന വര്‍ഗീയ കോലാഹലങ്ങളെന്നും അദ്ദേഹം ആരോപിച്ചു.

RELATED STORIES

Share it
Top