ബിജെപിയുടെ പരാതിയില്‍ ജിഗ്നേഷ് മേവാനിക്കെതിരെ കേസെടുത്തുബംഗളൂരു: ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ കേസെടുത്തു. കര്‍ണാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലി അലങ്കോലപ്പെടുത്താന്‍ ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് ബിജെപി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.ചിത്രദുര്‍ഗ പോലീസാണ് ജിഗ്‌നേഷ് മേവാനിക്കെതിരെ കേസെടുത്തത്. യുവാക്കള്‍ക്ക് തൊഴില്‍ ന്ല്‍കാമെന്ന പ്രഖ്യാപനം എന്തായെന്ന് ചോദിച്ച് യുവാക്കള്‍ മോദിയുടെ റാലിയില്‍ കസേരകള്‍ എടുത്തെറിയണമെന്നും അലങ്കോലപ്പെടുത്തണമെന്നും ജിഗ്‌നേഷ് പറഞ്ഞിരുന്നു. ഇതുചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top