ബിജെപിയുടെ ധനസഹായം വിഎസിന്റെ സഹോദര ഭാര്യ നിരസിച്ചു

ആലപ്പുഴ: സര്‍ക്കാര്‍ ധനസഹായം നല്‍കാത്ത അവസരം മുതലെടുത്ത് വി എസ് അച്യുതാനന്ദന്റെ സഹോദര ഭാര്യയായ സരോജിനിക്ക് ധനസഹായം കൈമാറാനുള്ള ബിജെപി ശ്രമം പാളി.
നിരവധി തവണ സര്‍ക്കാര്‍ ഓഫിസുകള്‍ കയറി ഇറങ്ങിയിട്ടും വിഎസിന്റെ സഹോദര ഭാര്യയായ പുന്നപ്ര പറവൂര്‍ അശോക് ഭവനില്‍ സരോജിനിക്ക് പ്രളയ ദുരിതാശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ബിജെപി ജില്ലാ പ്രസിഡന്റ് കെ സോമന്റെ നേതൃത്വത്തില്‍ തുക ഇവര്‍ക്ക് വീട്ടിലെത്തി നല്‍കാന്‍ ശ്രമിച്ചത്.
എന്നാല്‍, ഈ പണം തനിക്ക് വേണ്ടെന്നു പറഞ്ഞു സരോജിനി നിരാകരിക്കുകയായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് കെ സോമന്‍ തന്നെയാണ് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
സിപിഎമ്മുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സരോജിനി സഹായം നിരാകരിച്ചതെന്നു സോമന്‍ ആരോപിച്ചു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംഘം സരോജിനിയെ വീട്ടില്‍ ചെന്നു കണ്ടിരുന്നു. അവരില്‍ നിന്നു 10,000 രൂപ ധനസഹായം സരോജിനി കൈപ്പറ്റുകയും ചെയ്തു.

RELATED STORIES

Share it
Top