ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അധികാരം പിടിക്കാനുള്ള നാടകം: സോണിയാ ഗാന്ധി

ന്യൂഡല്‍ഹി:  ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അധികാരം പിടിക്കാനുള്ള നാടകമായിരുന്നുവെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി.
യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന സാമൂഹിക ക്ഷേമ പദ്ധതികള്‍ എല്ലാം കേന്ദ്രസര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്തുവെന്നും അവര്‍ ആരോപിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 84ാമത് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ. കോണ്‍ഗ്രസ്സിനെ തകര്‍ക്കുക എന്നതാണ് കഴിഞ്ഞ നാലു വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ ചെയ്ത പ്രധാന പ്രവര്‍ത്തനം. കോണ്‍ഗ്രസ്സിനെ തകര്‍ക്കാനുള്ള ഒരു കല്ലും കേന്ദ്രസര്‍ക്കാര്‍ പാഴാക്കിയിട്ടില്ല. എന്നാല്‍, കോണ്‍ഗ്രസ് ഒരിക്കലും തകര്‍ന്നടിഞ്ഞിട്ടില്ല, അത് ഒരിക്കലും ഭയന്ന് പിന്‍മാറുകയില്ലെന്നും സോണിയാ ഗാന്ധി പറഞ്ഞു.
കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നത് ധിക്കാരം നിറഞ്ഞ സര്‍ക്കാരാണ്. കോണ്‍ഗ്രസ്സിനെ ശക്തിപ്പെ്ടുത്താനും രാജ്യത്തെ വിവേചനങ്ങളില്‍ നിന്ന് സ്വാതന്ത്ര്യമാക്കാനും ഏതു തരത്തിലുള്ള ത്യാഗത്തിനും പാര്‍ടി പ്രവര്‍ത്തകര്‍ തയ്യാറെടുക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

RELATED STORIES

Share it
Top