ബിജെപിയുടെ 'കര്‍ണാടക തന്ത്രം' ഗോവയില്‍ പ്രയോഗിക്കാന്‍ കോണ്‍ഗ്രസ്ന്യൂഡല്‍ഹി: ഭരണം കൈപ്പിടിയിലാക്കാന്‍ ബിജെപി കര്‍ണാടകയില്‍ പയറ്റിയ തന്ത്രം ഗോവയിലിറക്കാന്‍ കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്നതാണു നീതിയും ന്യായവുമെങ്കില്‍ ഗോവയിലും അതു വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിച്ച് ഗോവയിലെ 16 കോണ്‍ഗ്രസ് എംഎല്‍എമാരും വെള്ളിയാഴ്ച രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. കര്‍ണാടകത്തിലും ഗോവയിലും രണ്ട് അളവുകോലുകള്‍ എങ്ങനെ സാധിക്കുമെന്ന്് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു. കര്‍ണാടകത്തില്‍ ഏറ്റവും വലിയ ഒറ്റകകക്ഷിയെ അധികാരത്തിലേറാന്‍ അനുവദിച്ചെങ്കില്‍,അതിവിടെയും ബാധകമാക്കണമെന്ന് ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ പറഞ്ഞു. മണിപ്പൂരിലും,ബിഹാറിലും, മേഘാലയയിലും സമാനമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്.ബിഹാറിലെ വലിയ ഒറ്റകക്ഷി ആര്‍ജെഡിയാണ്. ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിനെ പിരിച്ചുവിട്ട് ആര്‍ജെഡിയെ ക്ഷണിക്കണമെന്ന് മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അഭിപ്രായപ്പെട്ടു.
വലിയ ഒറ്റക്കക്ഷിയായിട്ടും കോണ്‍ഗ്രസിനു ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപിയാണു ഗോവയില്‍ ഭരണം നേടിയത്.

RELATED STORIES

Share it
Top