ബിജെപിയുടെ ഉപവാസത്തില്‍ ഉദ്ഘാടകന്‍

കോണ്‍ഗ്രസ് നേതാവ്പത്തനംതിട്ട: സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ഉപവാസത്തില്‍ ഉദ്ഘാടകനായി എത്തിയത് കോണ്‍ഗ്രസ് നേതാവായ ജി രാമന്‍ നായര്‍. പത്തനംതിട്ടയില്‍ നടക്കുന്ന ബിജെപി ഉപവാസമാണ് കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായ ഇദ്ദേഹം ഉദ്ഘാടനം ചെയ്തത്. രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായി കൂടിയാണ് ജി രാമന്‍ നായര്‍. സംഘപരിവാര ശക്തികള്‍ക്കൊപ്പം ചേര്‍ന്നു ശബരിമലയെ വര്‍ഗീയ ചേരിതിരിവിനായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു എന്ന ശക്തമായ വിമര്‍ശനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കെപിസിസി എക്‌സിക്യൂട്ടീവ് അംഗം തന്നെ ബിജെപിയുടെ ഉപവാസം ഉദ്ഘാടനം ചെയ്യാന്‍ എത്തിയത്.

RELATED STORIES

Share it
Top