ബിജെപിയുടെ ഉപവാസം: ഭക്ഷണം കഴിച്ച് നാണം കെടുത്തരുതെന്ന് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി വ്യാഴാഴ്ച സംഘടിപ്പിക്കുന്ന ഉപവാസ സമരത്തിന് മുന്നോടിയായി പാര്‍ട്ടി എംപിമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നേതൃത്വത്തിന്റെ മുന്നറിയിപ്പ്. ഉപവാസ സമയത്ത് ഭക്ഷണം കഴിച്ച് നാണം കെടുത്തരുതെന്നാണ് പ്രവര്‍ത്തകരോട് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ വച്ചോ ക്യാമറകണ്ണുകള്‍ ഉള്ളയിടങ്ങളില്‍ വച്ചോ ഭക്ഷണം കഴിക്കരുത്. സമരവേദികള്‍ക്ക് സമീപം കടകള്‍ സ്ഥാപിക്കാന്‍ കച്ചവടക്കാരെ അനുവദിക്കരുത്.പാര്‍ട്ടിക്ക് ഒരു തരത്തിലുള്ള ചീത്തപേര് സൃഷ്ടിക്കരുതെന്നും ഡല്‍ഹിയില്‍ ബിജെപി എംപി മീനാക്ഷി ലേഖി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ദലിത് പീഡനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ ഉപവാസത്തിന് തൊട്ടുമുമ്പ് നേതാക്കള്‍ ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ നിര്‍ദേശം

RELATED STORIES

Share it
Top