ബിജെപിയുടെ ഇരട്ടത്താപ്പ് ജനത്തിനറിയാം: വി എസ്

തിരുവനന്തപുരം: വര്‍ഗീയ വാചകക്കസര്‍ത്തുകളിലൂടെ കൈയടി നേടാനാണ് അമിത് ഷായുടെ ശ്രമമെന്ന് വി എസ് അച്യുതാനന്ദന്‍.
ഉത്തരേന്ത്യയിലിരിക്കുമ്പോള്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്ന് നിലപാടെടുക്കുന്നതും കേരളത്തില്‍ വരുമ്പോള്‍ സ്ത്രീപ്രവേശനത്തിനെതിരേ സമരത്തിന് ആഹ്വാനം ചെയ്യുന്നതും ബിജെപിയുടെ ഇരട്ടത്താപ്പാണ്.
ഇതു കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്ന് അമിത് ഷാ മനസ്സിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top