ബിജെപിയും ആര്‍എസ്എസും തീവ്രവാദ സംഘടനകളാണെന്ന പരാമര്‍ശം;മലക്കം മറിഞ്ഞ് സിദ്ധരാമയ്യ

ബംഗളൂരു:ബിജെപിയും ആര്‍എസ്എസും തീവ്രവാദ സംഘടനകളാണെന്ന പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് കര്‍ണാകട മുഖ്യമന്ത്രി സിദ്ധരാമയ്യ. താന്‍ ഉദ്ദേശിച്ചത് ഹിന്ദുത്വ തീവ്രവാദമാണെന്നാണ് സിദ്ധരാമയ്യയുടെ വിശദീകരണം. മൈസൂരിലെ എംഎം ഹില്‍സില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സിദ്ധരാമയ്യ പ്രസ്താവന തിരുത്തിയത്.ബിജെപിയും ആര്‍എസ്എസും രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഹിന്ദു തീവ്രവാദം പ്രചരിപ്പിക്കുകയാണെന്നാണ് താന്‍ ഉദ്ദേശിച്ചത്. സമൂഹത്തില്‍ കലാപമുണ്ടാക്കുന്നവര്‍ തന്റെ അഭിപ്രായത്തില്‍ തീവ്രവാദികളാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബിജെപിയും ആര്‍എസ്എസും ബജ്‌രംഗ് ദളും തീവ്രവാദ സംഘടനകളാണെന്നായിരുന്നു സിദ്ധരാമയ്യ നേരത്തെ പറഞ്ഞത്. എന്നാല്‍, പ്രസ്താവനക്കെതിരെ വിമര്‍ശനമുയര്‍ന്നതോടെ സിദ്ധരാമയ്യ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.

RELATED STORIES

Share it
Top