ബിജെപിയും ആര്‍എസ്എസിനുമെതിരേ ആഞ്ഞടിച്ച് സ്വാമി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി

ആഗ്ര: ബിജെപിയും ആര്‍എസ്എസും രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്വാമി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. ഹിന്ദുമതത്തിന്റെ ആദര്‍ശങ്ങള്‍ക്ക് വലിയ അപമാനങ്ങളാണ് ഇരുകൂട്ടരും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വരുത്തി കൊണ്ടിരിക്കുന്നത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് ഹിന്ദുമതത്തെ കുറിച്ച് ഒന്നും അറിയില്ലെന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗ്രയില്‍ ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്വരുപാനന്ദ സരസ്വതിബിജെപിക്കും മോഹന്‍ഭഗവതിനുമെതിരെ ആഞ്ഞടിച്ചത്. മോഹന്‍ ഭഗവത് പറയുന്നത് ഹിന്ദു കല്യാണമെന്നത് ഒരു ഉടമ്പടി മാത്രമാണെന്നാണ്. എന്നാല്‍ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അത് വളരെ പവിത്രമായ ഒന്നാണ്. ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു അഭിപ്രായം. ഈ വാദത്തില്‍ ന്യായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ആര്‍എസ്എസുകാര്‍ ഹിന്ദുക്കളെ സങ്കുചിതമനസ്‌കരാക്കുകയാണ്. ഇത്തരത്തില്‍ ഹിന്ദുമതത്തെ മലിനമാക്കുന്ന നിലപാടിനോട് ഹിന്ദുസന്യാസികള്‍ക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top