ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ സേന വിട്ട ഉദ്യോഗസ്ഥന്‍ ഉത്തര്‍പ്രദേശില്‍ എഡിജിപി

ലഖ്‌നോ: ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നതിന് പോലിസില്‍ നിന്ന് നാല് വര്‍ഷം മാറിനിന്ന ഉദ്യോഗസ്ഥനെ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂ ര്‍ റേഞ്ച് അഡീഷനല്‍ ഡിജിപിയായി നിയമിച്ച നടപടി വിവാദത്തില്‍. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ദാവ ഷെര്‍പയെയാണ് ഗോരഖ്പൂര്‍ എഡിജിപിയായി നിയമിക്കുന്നത്. ബിജെപി നേതാവായി പ്രവര്‍ത്തിച്ച ഷേര്‍പ ഡാര്‍ജിലിങ് ലോക്‌സഭാ സീറ്റിനായി ശ്രമിച്ചിരുന്നതായി  പേരു വെളിപ്പെടുത്താതെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ അടുത്തിടെ നടന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസത്തിലാണ് ഷെര്‍പയെ ഗോരഖ്പൂര്‍ എഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനമായത്. ബിജെപിക്ക് നല്‍കിയ സേവനങ്ങള്‍ക്കുള്ള പ്രതിഫലമായാണ് നിയമനമെന്ന് പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തി. ഷെ ര്‍പ ഇന്ന് ചുമതലയേല്‍ക്കുമെന്നാണ് കരുതുന്നത്. 2008 മുതല്‍ 2012വരെയാണ് ഇയാ ള്‍ പോലിസില്‍ നിന്ന് വിട്ടുനിന്നത്. പിന്നീട് 2013ല്‍ വീണ്ടും പോലിസില്‍ സജീവമായി. 2008 ഒക്ടോബറില്‍, സിതാപൂ ര്‍ പിഎസി രണ്ടാം ബറ്റാലിയനില്‍ കമാന്‍ഡന്റായി പ്രവര്‍ത്തിക്കവേ ഇയാള്‍ സ്വയം വിരമിക്കലിന് (വിആര്‍എസ്) ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. പിന്നീട് ദീര്‍ഘ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. യുപിയില്‍ നിന്ന് വിട്ട ഷെര്‍പ പീന്നീട് ജന്‍മനാടായ ഡൗര്‍ജിലിങ്ങില്‍ രാഷ്ട്രീയത്തില്‍ സജീവമായി. ഗൂര്‍ഖാലാന്‍ഡ് രാഷ്ട്രീയത്തിന്റെ ഭാഗമായ ഷെര്‍പ ബിജെപിയി ല്‍ ഔദ്യോഗികമായി ചേരുകയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാവുകയും ചെയ്തു. 2013ല്‍ പോലിസില്‍ തിരിച്ചെത്തിയ ഷെര്‍പയ്ക്ക് ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. അതേസമയം, പോലിസില്‍ തുടരാനുള്ള യോഗ്യത ഷെര്‍പയ്ക്കില്ലെന്ന് യു പി  പോലിസ് മുന്‍ മേധാവി വിക്രം സിങ് പ്രതികരിച്ചു. ഷെര്‍പ പോലിസി ല്‍ തിരിച്ചുകേറിയതെങ്ങനെയെന്ന് അന്വേഷിക്കണമെന്നും സിങ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top